കണ്ണൂര്‍: സംസ്ഥാന പട്ടികജാതി വികസനവകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീ പദ്ധതിയില്‍ സോഫ്റ്റ്വെയര്, മാറ്റ്ലാബ് പരിശീലനത്തിന് 22 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതിക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്വെയര് പരിശീലനത്തിന് ഐടി/സിഎസ്/ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/എംസിഎ/എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഏഴുമാസമാണ് പരിശീലന കാലാവധി. പ്രതിമാസം 4500 രൂപ സ്റ്റൈപ്പെന്റ് ലഭിക്കും. മാറ്റ്ലാബ് പരിശീലനത്തിന് ബിഇ/ബിടെക്/എംടെക്/എംസിഎ/എംഎസ്സി-ഫിസിക്സ്, മാത്ത്സ്, ഐടി, ഇലക്ട്രോണിക്സ് പാസ്സായവര്‍ക്കും കോഴ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. മൂന്നു മാസത്തെ പരിശീലനത്തിന് പ്രതിമാസം 4000 രൂപ സ്റ്റൈപ്പെന്റ് ലഭിക്കും. പരിശീലനം ഡിസംബറില്‍ തിരുവനന്തപുരം സൈബര്‍ശ്രീ സെന്ററില്‍ ആരംഭിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും ംംം.ര്യയലൃൃെശ.ീൃഴ വെബ്സൈറ്റില്‍ ലഭിക്കും. ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ഫോണ്‍ 0471 2323949.
പ്രതികരിക്കാൻ ഇവിടെ എഴുതുക: