കണ്ണൂര്‍: ജില്ലാ കേരളോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.ടി.റംല, വി.കെ.സുരേഷ് ബാബു, പി.ഗൗരി, പി.വിനീത, കെ.പി.ചന്ദ്രന് മാസ്റ്റര്‍, കെ.വി.സുമേഷ്, ജോയി കൊന്നക്കല്‍, തലശ്ശേരി നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷീബ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.പ്രണീത, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അര്ജുന് പാലയാട്, കതിരൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍.പവിത്രന്, പി.പി.സനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളോത്സവത്തിന്റെ കായികമത്സരങ്ങള്‍ ഡിസംബര്‍ 9 മുതല്‍ 13 വരെ വിവിധ സ്ഥലങ്ങളിലായും കലാമത്സരങ്ങള്‍ ഡിസംബര്‍ 13, 14 തീയതികളില്‍ കതിരൂര്‍ വിഎച്ച്എസ്എസ്, ഇഎംഎസ് സ്റ്റേഡിയം, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും നടക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമാണ് ഈ വര്‍ഷത്തെ കേരളോത്സവം സംഘടിപ്പിക്കുന്നത്. കായികമത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ഡിസംബര്‍ 6നു മുമ്പും കലാമത്സരങ്ങള്ക്കുള്ളവ 10നു മുമ്പും സംഘാടകസമിതി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: