പെഷവാര്‍: അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. വിദേശികള്‍ ഉള്‍പ്പടെയുള്ള 17 ഭീകരരാണ് രാജ്ഗഢ് മേഖലയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പാക് സൈന്യം വ്യക്തമാക്കി.
പാക്-അഫ്ഗാന് അതിര്‍ത്തിമേഖലകളിലെ ഏഴ് ട്രൈബല്‍ ജില്ലകള്‍ അല്‍ ക്വയ്ദയുടെയും താലിബാന്റെയും ശക്തികേന്ദ്രങ്ങളാണ്. 2014 മുതല്‍ പാക് സൈന്യം ഇവിടെ ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് താലിബാന് പെഷവാറിലെ ഒരു സ്കൂള്‍ ആക്രമിച്ച് അധ്യാപകരും കുട്ടികളുമുള്‍പ്പടെ 150 പേരെ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: