തിരുവനന്തപുരം: സസ്പെന്‍ഷനിലായ പോലീസുകാരന് ജീവനൊടുക്കിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സസ്പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ല. എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എ.പി. ഷാജിയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ സസ്പെന്ഷന് ലഭിച്ചതിനു പിന്നാലെയണു ഷാജി ജീവനൊടുക്കിയത്.
വിദ്യാര്‍ഥികളോടുള്ള കടമകള്‍ എന്ന പേരില്‍ രക്ഷിതാക്കള്‍ തുടങ്ങിയ ഗ്രൂപ്പിലാണ് അശ്ലീല ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്നു ഗ്രൂപ്പ് അഡ്മിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: