ഭാരതീയ വാസ്തുശാസ്ത്രപ്രകാരം ഗൃഹത്തിന് അതില്‍ താമസിക്കുന്ന വ്യക്തിയുടെ ആരോഗ്യം, സമ്പത്ത്, ഭാഗ്യം, കുടുംബസുഖം, മനഃസുഖം തുടങ്ങിയ ജീവിതത്തിന്റെ എല്ലാ തലങ്ങളുമായും ബന്ധമുണ്ടായിരിക്കും.
ഭൂമിയും പ്രകൃതിയും ഗൃഹവും അതില്‍ വസിക്കുന്നവരും തമ്മില്‍ പരസ്പരബന്ധമുണ്ടായിരിക്കും. ഈ പരസ്പരബന്ധം ഉണ്ടാക്കിക്കൊടുക്കുകയെന്നതാണ് വാസ്തുശാസ്ത്രത്തിന്റെ ലക്ഷ്യം.
ശിലാസ്ഥാപനം, കട്ടിളവയ്ക്കല്‍, ഗൃഹപ്രവേശം തുടങ്ങിയവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. വൈദിക വിധി പ്രകാരം ചെയ്യേണ്ടതായ ഒരു കര്‍മ്മമാണ് ഗൃഹനിര്‍മ്മാണത്തിന്റെ ആദ്യപടിയായ ശിലാസ്ഥാപനം.
കട്ടിളവയ്ക്കല്‍ ആദ്യമായി കിഴക്കോട്ട് തിരിഞ്ഞിരുന്ന് വിളക്കത്ത് ഗണപതിക്ക് നിവേദിക്കുക. അനന്തരം കട്ടിളവയ്ക്കുന്ന സ്ഥലം പുണ്യാഹം തളിച്ച് ശുദ്ധിയാക്കി അവിടെ അക്ഷതവും പൂവും ക്ഷേത്രത്തിലെ പൂവും പ്രസാദമുണ്ടെങ്കില്‍ അതും വയ്ക്കുക.കട്ടിളയും പുണ്യാഹം തളിച്ച് ശുദ്ധിയാക്കുക. അതിനുശേഷം അനന്തന്റെ ശിരസ്സില്‍ എന്ന് സങ്കല്പിച്ച്, ധ്യാനവും മൂലമന്ത്രവും ചൊല്ലി കട്ടിളവയ്ക്കുക. ഗണപതിയെ വിടുതല്‍ ചെയ്ത് കര്‍മ്മം അവസാനിപ്പിക്കുക.
വാസ്തുബലി പഞ്ചശിരസ്ഥാപനം, ഗൃഹനാമം എന്നിവ പ്രധാനമാണ്. കിണര്‍, തുളസിത്തറ, പൂജാമുറി, അടുക്കള, ഊണുമുറി, കിടപ്പുമുറി, പൂമുഖം (സ്വീകരണമുറി), കുളിമുറി എന്നിവ മാതൃകാ ഹിന്ദുഭവനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഭവനം ശില്പശാസ്ത്ര നിയമപ്രകാരം നിര്‍മ്മിച്ചതാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: