ന്യൂദല്‍ഹി: ചെന്നൈ, അഹമ്മദാബാദ് മെട്രോ പ്രോജക്ടുകള്‍ക്ക് ജപ്പാന്റെ ഒഫീഷ്യല്‍ ഡവലപ്മെന്റ് സഹായമായി 5,479 കോടി വായ്പ. മെട്രോ റെയില്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ വിദേശ ധന സഹായം ലഭ്യമാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ വന്‍തോതില്‍ ചെയ്യുന്നതിന്റെ ഭാഗമായാണീ സഹായം.
ചെന്നൈ മെട്രോയ്ക്ക് 1069 കോടി രൂപയും അഹമ്മദാബാദ് മെട്രോയ്ക്ക് 4410 കോടി രൂപയും സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജപ്പാന് ഗവണ്മെന്റുമായി ധാരണയില്‍ ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: