ന്യൂദല്‍ഹി: പാരീസില്‍ നടക്കുന്ന ലോക കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തിരിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തില്‍, ലീഡേഴ്സ് ഇവന്റ് എന്ന വിഭാഗത്തില്‍ ആഗോള താപനം തടയാന്‍ ഭാരതത്തിന്റെ പദ്ധതി മോദി അവതരിപ്പിക്കും. ഒപ്പം, കാര്‍ബണ്‍ വികിരണം തടയാനുള്ള കാര്‍ബണ്‍ ഫുട്പ്രിന്റ്, ആഗോളതാപന ഗുരുതരാവസ്ഥ എന്നീവിഷയങ്ങളിലും മോദിപ്രസംഗിക്കും.
പാരീസിലെ സമ്മേളനം കാലാവസ്ഥാ വിഷയത്തില്‍ നടക്കുന്ന 21-ാമത്തേതാണ്. സമ്മേളനത്തില്‍ അന്താരാഷ്ട്ര ധാരണ പുറപ്പെടുവിക്കുമെന്നു പ്രതീക്ഷിക്കുന്നു. വ്യാവസായിക വല്ക്കരണത്തിനു മുമ്പത്തെ ആഗോള താപനില വര്‍ദ്ധനയില്‍നിന്ന് രണ്ട ഡിഗ്രി സെല്‍ഷ്യസ് കുറവെന്ന തോതില്‍ നിര്‍ത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: