കോഴിക്കോട്: സനാതന ധർമ്മ പരിഷത്ത് ഏർപ്പെടുത്തിയ ധർമജ്യോതി പുരസ്കാരം ഡിസംബർ ഒന്നിന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർക്ക് സമ്മാനിക്കും. വൈകിട്ട് ആറിന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി മെമ്മോറിയൽ ഹാളിൽ നടക്കുന്ന സനാതന ധർമ്മ പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിക്കുക.
25001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. സനാതനധർമ്മ പ്രചാരണത്തിൽ വഹിച്ച ശ്രദ്ധേയമായ സേവനം പരിഗണിച്ചാണ് ശശികല ടീച്ചർക്ക് പുരസ്കാരം നൽകുന്നതെന്ന് സനാതന ധർമ്മ പരിഷത്ത് ചെയർമാൻ സ്വാമി ചിദാനന്ദപുരിയും ജനറൽ കൺവീനർ പട്ടയിൽ പ്രഭാകരനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: