കൊച്ചി: പ്രതിബദ്ധതയാര്‍ന്ന മാധ്യമപ്രവര്‍ത്തനത്തിലൂടെ കെ.എം. റോയ് സമൂഹത്തിന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാമൂഹികമായ കാഴ്ച്ചപ്പാടിലൂന്നി കടമ നിര്‍വഹിക്കണമെന്ന വ്യഗ്രതയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇത് സമൂഹം അംഗീകരിച്ചതിന് തെളിവാണ് അദ്ദേഹത്തെ തേടിയെത്തുന്ന അംഗീകാരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്കാരം കെ.എം റോയിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചുകടവന്ത്രയില്‍ കെ.എം റോയിയുടെ ഭവനാങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.
മേയര്‍ സൗമിനി ജയിന്, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹന്നാന്, ഹൈബി ഈഡന്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: