കൊച്ചി: വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിന്റെ ചിതാഭസ്മം ആലുവപ്പുഴയില്‍ നിമജ്ജനം ചെയ്തു. കലൂര്‍ ഹിന്ദു സാംസ്കാരിക കേന്ദ്രത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇടപ്പള്ളി, മഞ്ഞുമ്മല്‍, പാതാളം, മുപ്പത്തടം, കടുങ്ങല്ലൂര്‍, തോട്ടയ്ക്കാട്ടുകര എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് ആലുവ ശിവരാത്രി മണപ്പുറത്ത് എത്തിച്ചേര്‍ന്നത്. മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ചിതാഭസ്മത്തിന് പുഷ്പാര്‍ച്ചന നടത്തി.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, വിഎച്ച്പി ദേശീയ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്, സെക്രട്ടറി ദേവ്ജി ഭായ് റാവത്ത്, സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, വര്‍ക്കിങ് പ്രസിഡന്റ് ബി.ആര്. ബലരാമന്, ജനറല്‍ സെക്രട്ടറി വി. മോഹനന്, സംഘടന സെക്രട്ടറി എം.സി. വത്സന്, പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന്, വിഭാഗ് സെക്രട്ടറി സജി എസ്, കൊച്ചി ജില്ലാ പ്രസിഡന്റ് എം.കെ. ഗോപിനാഥന്, വര്‍ക്കിങ് പ്രസിഡന്റ് അജിത് കുമാര്‍, സെക്രട്ടറി എ.ടി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ആലുവ ജില്ല പ്രസിഡന്റ് പത്മനാഭന്, അരവിന്ദാക്ഷന്, ഉല്ലാസ്, ഉണ്ണികൃഷ്ണ കുറുപ്പ്, ശശി തുരുത്ത്, ഗോപി പാതാളം, മനോജ് എന്നിവര്‍ നിമജ്ജന ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: