കടുത്തുരുത്തി: പഞ്ചായത്തിന്റെ പത്തോളം വരുന്ന ശുചിമുറികള്‍ ഉപയോഗശൂന്യമെന്ന് നാട്ടുകാരുടെ പരാതി. കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിനോടും പഞ്ചായത്തിനോടും ചേര്‍ന്നുള്ള ശുചിമുറികളാണ് ഉപയോഗശൂന്യമായ നിലയിലുള്ളത്. കടുത്തുരുത്തിയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും അയ്യപ്പന്ന്മാര്ക്കും ഏക ആശ്രയമായ ശുചിമുറികള്‍ നന്നാക്കുന്നതിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ദൈനംദിന നിരവദിപേര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ശുചിമുറികളാണ് അധികാരികളുടെ അനാസ്ഥകാരണം ഉപയോഗശൂന്യമായി നശിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ശുചിമുറികള്‍ നന്നാക്കിയിരുന്നു. ഉടന്‍തന്നെ ഇവ നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: