കോട്ടയം: ബാലഗോകുലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഗീതാജയന്തിയോടനുബന്ധിച്ച് നടന്ന ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി ബാലഗോകുല അംഗങ്ങള്‍ ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയെ സമ്പര്‍ക്കം ചെയ്തു. ബാലഗോകുലം തയ്യാറാക്കിയ ലഘുലേഖയും ഭഗവത്ഗീത ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും കുട്ടികള്‍ പോലീസ് മേധാവിക്ക് നല്കി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഓങ്കാരേശ്വരം ബാലഗോകുലത്തിലെ കുട്ടികളും താലൂക്ക് സെക്രട്ടറി വിനയന്, സംഘടനാ സെക്രട്ടറി ദീപു, ഭഗിനി പ്രമുഖ, സന്ധ്യ തങ്കച്ചന് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് കൊമേഴ്സ്യല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ നജീബിനെയും സമ്പര്‍ക്കം ചെയ്തു. കോട്ടയം താലൂക്കിലെ 25 ബാലഗോകുലങ്ങളിലായി 300 കുട്ടികള്‍ ജ്ഞാനയജ്ഞത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: