എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രവാര്‍ത്തികമാക്കാന്‍ ആര്‍ഡിഒ സാവിത്രി അന്തര്‍ജ്ജനം വകുപ്പ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. പേരൂര്‍ത്തോട്, കൊരട്ടി എന്നിവിടങ്ങളിലെ ശൗചാലയങ്ങള്‍ തുറക്കാനും, കെഎസ്ആര്‍ടിസി സെന്ററിലെ ഹൈമാസ്റ്റ് ലൈറ്റ് അടക്കം തീര്‍ത്ഥാടന പാതയിലെ വഴിവിളക്കുകള്‍ അടിയന്തിരമായി തെളിയിക്കാനും ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു. മുന്‍വര്‍ഷത്തെപോലെ ഓരുങ്കല്‍ കടവുകളിലെയടക്കം വരുന്ന സ്ഥലങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ ഹൈമാസ്റ്റ് ലൈറ്റ് ജനുവരി 31 വരെ തെളിയിക്കാനും, വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എരുമേലി ദേവസ്വം ഹാളില്‍ നടന്ന യോഗത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവ് കെ. രാജന്, വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: