തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാന്‍ അനുമതി തേടികൊണ്ട് ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചുവെന്ന് കാണിച്ചാണ് ജേക്കബ് തോമസ് കത്തയച്ചത്.
അതേസമയം ഡിജിപി കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നാല്‍, കത്ത് ലഭിച്ച കാര്യത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല.
തനിയ്ക്ക് എതിരായി മുഖ്യമന്ത്രി പറഞ്ഞ പരാമര്‍ശങ്ങള്‍ പരസ്യമായി തിരുത്തണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ജേക്കബ് തോമസ് കത്തില്‍ വ്യക്തമാക്കിയട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: