കോഴിക്കോട്: ആശുപത്രിയിലും സിപിഎം അക്രമികള്‍ അഴിഞ്ഞാടി. വാഴയൂര്‍ പുതുക്കോട് സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്ക് നേരെ സിപിഎം വധശ്രമം. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ശാരീരിക്പ്രമുഖ് ജനിലിന് നേരെയാണ് വധശ്രമം നടന്നത്. രാമനാട്ടുകര നഗര്സംഘചാലക് അപ്പുകുട്ടന്‍, ബൈജു എന്നിവരെയും മാരകായുധങ്ങളുമായി അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: