കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പത്തു ദിവസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. മന്ത്രി കെ.ബാബുവിനെതിരായി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.
കേസിന്റെ അന്വേഷണം ഏത് ഘട്ടത്തില്‍ എത്തിയെന്നാണ് പ്രധാനമായും അറിയിക്കേണ്ടത്. ബാബുവിനെതിരായ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന കോടതിയുടെ ഉത്തരവില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വിശദീകരിക്കണം. കേസുകളില്‍ നിയമം നിയമത്തിന്റെ വഴിയേ പോകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: