ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ യുഎസില്‍ വൈദ്യ പരിശോധനയിലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. പാര്‍ലമന്റിന്റെ ശീതകാല സമ്മേളനത്തിന്റെ മധ്യത്തില്‍ സോണിയയെ കാണാതായത് ചര്‍ച്ചാവിഷയമായിരുന്നു. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്കായി പോയതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചത്. അടുത്തയാഴ്ച തിരച്ചെത്തും.
രണ്ടുമാസത്തിലൊരിക്കല്‍ സോണിയയ്ക്കു ചെക്കപ്പ് നടത്തേണ്ടതായിട്ടുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് കഴിഞ്ഞ തവണ അത് മാറ്റിവെച്ചെന്നും അതിനാലാണ് ശീതകാല സമ്മേളനത്തിനിടെ യുഎസിലേക്ക് പോകേണ്ടി വന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: