കണ്ണൂര്‍: സ്വര്‍ഗ്ഗീയ കെ. ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഇരിട്ടിയില്‍ റാലിയും പൊതുസമ്മേളനവും നടക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് എം. ടി. രമേശ്, ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
റാലിയുടെ ഭാഗമായി ജില്ലയില്‍ സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെട്ട 78 ബലിദാനികളുടെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നും കൊളുത്തിയ ദീപശിഖകളുടെ പ്രയാണം ഇന്നലെ നടന്നു. വൈകുന്നേരം നാലുമണിയോടെ ചാവശ്ശേരിയില്‍ സംഗമിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയായ ഇരിട്ടിയില്‍ സമാപിച്ചു. കണ്ണൂര്‍ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ നിന്നും പുറപ്പെട്ട ഛായാചിത്രവും പതാകയും വഹിച്ചു കൊണ്ടുളള ജാഥയും മുഴക്കുന്നില്‍ നിന്നും ആരംഭിച്ച കൊടിമര ജാഥയും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഇരിട്ടി പഴയ ബസ്സ്റ്റാന്റ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിച്ചു.
ഇന്ന് നടക്കുന്ന റാലിയില്‍ ഇരുപത്തി അയ്യായിരത്തോളം പേര് പങ്കെടുക്കും. ഇരിട്ടി വള്ളിയാട് വയലില്‍ നിന്നും മുന്നുമണിക്ക് ആരംഭിക്കുന്ന റാലി കീഴൂര്‍ ഇരിട്ടി ടൗണ്‍വഴി പഴയപാലത്തിന് സമീപം കെ. കെ. രാജന് നഗറില്‍ സമാപിക്കും. സ്വര്‍ഗീയ കെ. ടി. ജയകൃഷ്ണന് മാസ്റ്ററുടെ പതിനാറാം ബലിദാന വാര്‍ഷിക ദിനമായ ഇന്ന് രാവിലെ എട്ടിന് മൊകേരിയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സാംഘിക്കും നടക്കും. ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക് എസ്. സുദര്ശന് അനുസ്മരണ സാംഘിക്കില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: