കോട്ടയം: തന്നെ അറസ്റ്റ് ചെയ്ത് സമത്വമുന്നേറ്റ യാത്ര പൊളിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഗൂഢനീക്കം നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. കോട്ടയത്ത് സമത്വമുന്നേറ്റയാത്രയ്ക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യസമത്വമെന്ന ആശയത്തിനായി ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അതിന് മടിയില്ല.
തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവര്‍ കോട്ടയത്ത് വന്ന് ചീഫ് സെക്രട്ടറി സുവിശേഷവല്ക്കരണത്തിന് ആഹ്വാനം ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരണപ്പെട്ട നൗഷാദിന്റെ ത്യാഗം ഉജ്ജ്വലമാണ്. ആ കുടുംബത്തിനുണ്ടായ നഷ്ടം ഏറെ വലുതാണ്. എന്നാല്‍ അപകടത്തില്‍പെട്ട തൊഴിലാളിയെ രക്ഷിക്കാന്‍ ആദ്യമിറങ്ങി മരിച്ചയാള്‍ക്കും സര്‍ക്കാര്‍ സഹായം നല്കേണ്ടതല്ലേ എന്ന തന്റെ ന്യായമായ സംശയത്തെ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ്. ചില ചാനലുകള്‍ തന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും ചോരകുടിക്കുവാന്‍ ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: