പത്തനംതിട്ട: എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ പിഎസ്ഇയ്ക്ക് വിട്ടുകൊടുക്കണമെന്ന എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ അഖിലകേരള പാണര്‍ സമാജം സ്വാഗതം ചെയ്തു. എസ്എന്‍ഡിപിയുടേയും എസ്എന്ട്രസ്റ്റിന്റേയും ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ പി.എസ്.ഇയ്ക്ക് വിടുന്നതിന് തയ്യാറാണെന്നുള്ള യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്.
സ്വകാര്യ മേഖലയില്‍ സംവരണം എന്ന പാണര്‍ സമുദായത്തിന്റെ മുദ്രാവാക്യം സമത്വ മുന്നേറ്റയാത്രയില്‍ എസ്എന്‍ഡിപി നേതൃത്വവും ഉള്‍ക്കൊണ്ടതില്‍ അഖില കേരള പാണര്‍ സമാജത്തിന് ചരിതാര്ത്ഥ്യമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപിനാഥന് വ്യക്തമാക്കി. പട്ടികജാതി സമുദായങ്ങളുടെ സാമൂഹ്യ നീതിയ്ക്കുവേണ്ടി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ അനുകമ്പാപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുന്ന ഏത് രാഷ്ട്രീയമുന്നണിയോടും പങ്കുചേരാന്‍ സമുദായം തയ്യാറാകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എല്‍.കെ.ശശിധരന്‍പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: