കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്നുവെന്ന് ആരോപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഐപിസി 153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പാണിത്.
കേസിലെ പരാതിക്കാരന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധീരന്റെ മൊഴി എടുക്കുന്നത്. ഇതിനായി അന്വേഷണ സംഘം നാളെ തിരുവനന്തപുരത്തേക്ക് തിരിക്കും.
ആലുവ പൊലീസില്‍ പരാതി നല്കിയ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ മൊഴി ഇന്ന് വൈകിട്ട് രേഖപ്പെടുത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പരിഗണിച്ചാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: