തിരുവനന്തപുരം: ആംഡ് ബറ്റാലിയന് എഡിജിപിയായിരുന്ന ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ജയില്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ അഗ്നിശമനസേന മേധാവിയായി നിയമിച്ചു. അനില്‍കാന്ത് ബറ്റാലിയന് എഡിജിപിയാകും.
വിന്‍സണ്‍ എം. പോള്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഡിജിപിയായി ഋഷിരാജ് സിങ്ങിന് സ്ഥാനക്കയറ്റം നല്‍കിയത്. അതേസമയം, അഗ്നിശമനസേന ഡിജിപിയായി നിയമിച്ചതില്‍ ലോക്നാഥ് ബെഹ്റയ്ക്ക് അതൃപ്തിയെന്ന് സൂചന. നിയമന ഉത്തരവ് കിട്ടിയാലുടന്‍ അദ്ദേഹം അവധിയില്‍ പ്രവേശിക്കും.
തന്നെ തരംതാഴ്ത്തിയെന്ന് ബെഹ്റയ്ക്ക് പരാതിയുള്ളതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: