കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 14 പവനും 71,050 രൂപയും കവര്‍ന്നു

Saturday 2 July 2011 10:35 pm IST

കുമ്പള: കാര്‍ഡ്ബോര്‍ഡ്‌ പെട്ടിയിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 14 പവന്‍ സ്വര്‍ണ്ണവും 71,050 രൂപയും കവര്‍ച്ച ചെയ്തു. ബന്തിയോട്‌, മുള്ളങ്കൈയിലെ പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം.എ.മുഹമ്മദിണ്റ്റെ മുറിയില്‍ നിന്നാണ്‌ സ്വര്‍ണ്ണവും പണവും മോഷണം പോയത്‌. മുഹമ്മദിണ്റ്റെ ഭാര്യ ആയിഷ ക്വാര്‍ട്ടേഴ്സില്‍ നിന്നും അല്‍പം അകലെ തുണി അലക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ചയെന്നു സംശയിക്കുന്നു. അലക്കാന്‍ പോകുമ്പോള്‍ ക്വാര്‍ട്ടേഴ്സിണ്റ്റെ വാതില്‍ ചാരിയതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസമാണ്‌ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും. പ്രഷര്‍ കുക്കറിണ്റ്റെ കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയിലാക്കിയാണ്‌ പണവും സ്വര്‍ണ്ണവും കട്ടിലിനു അടിയില്‍ വച്ചിരുന്നതെന്നു പറയുന്നു. സംഭവത്തില്‍ കുമ്പള പോലീസ്‌ കേസെടുത്തു.