മാഹി: കരള സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡം മാഹിയിലെ സ്കൂളുകളില്‍ നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ സ്കൂളുകളില്‍ കേരള സിലബസ്സാണ് പഠിപ്പിക്കുന്നതെങ്കിലും മാഹിയിലെ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡം മാഹിയിലെ സ്കൂളുകളില്‍ നടപ്പിലാക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിന്റെ ഫലമായി മാഹിയില്‍ മലയാള ഭാഷയില്‍ എംഎഡ്, പിഎച്ച്ഡി, സെറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവരുണ്ടെങ്കിലും പുതുച്ചേരി സര്‍ക്കാര്‍ അധ്യാപക നിയമനങ്ങള്‍ക്ക് കെ ടെറ്റ്, സി ടെറ്റ് പാസായവരെ മാത്രമേ പരിഗണിക്കുയുള്ളൂ എന്നതിനാല്‍ മാഹിയില്‍ മലയാള ഭാഷയില്‍ ഉന്നത ബിരുദം നേടിയവര്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ആയതിനാല്‍ കേരള സര്‍ക്കാര്‍ മലയാളഭാഷാധ്യാപകരെ നിയമിക്കുമ്പോള്‍ സ്വീകരിച്ച മാനദണ്ഡം പുതുച്ചേരി സര്‍ക്കാര്‍ മാഹിയില്‍ സ്വീകരിക്കണമെന്നും അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി മാഹി മേഖലാ പ്രസിഡണ്ട് സി.കെ.രവീന്ദ്രന് പുതുച്ചേരി ഗവര്‍ണര്‍ക്ക് ഫാക്സ് സന്ദേശമയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: