അശോകവൃക്ഷങ്ങള്‍ നിറഞ്ഞ കാടാണ് അശോകവനമെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. രാവണന്റെ വളര്ത്തുദ്യാനമാണ് അശോകവനം. ഇന്നത്തെ ഭാഷയില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്. ലോകത്തിലെ ആദ്യത്തെ സസേ്വാദ്വാനമാണ് ഇതെന്നുവേണമെങ്കില്‍ പറയാം. വാല്മീകി സുന്ദരകാണ്ഡത്തില്‍ പലഭാഗത്തായി ഇതിന്റെ സവിശേഷതകള്‍ വിവരിക്കുന്നുണ്ട്.
രാവണന് ദ്വിഗ്വിജയം കഴിഞ്ഞുവരുമ്പോഴൊക്കെ നല്ല വസ്തുക്കളുടെ സാമ്പിളും കൊണ്ടുവരും. സുന്ദരിമാര്‍, കൗതുകവസ്തുക്കള്‍ എന്നിവയോടൊപ്പം സസ്യജാലങ്ങളുടെ വിത്തുകളും ശേഖരിച്ചുകൊണ്ടുവന്ന് ഈ ഉദ്യാനത്തില്‍ നടുമായിരുന്നു. സാലവൃക്ഷങ്ങള്‍ (മുരുപ്പുമരുത്) അശോകം, വേപ്പ്, നാഗചെമ്പകം, മാവ്, വരക്, കര്‍ണികാരം) പൂക്കൈത, പേഴ് തുടങ്ങിയ വൃക്ഷങ്ങളുള്‍പ്പെടെ 38 തരം സസ്യജാതികള്‍ ഈ ഉദ്യാനത്തെ മോടിപിടിപ്പിച്ചിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു ലങ്ക. അശോകവനികയില്‍ കൃത്രിമവെള്ളച്ചാട്ടങ്ങള്, താമരപ്പൊയ്കകള്‍, ചെറുതടാകങ്ങള്‍, വിശ്രമമണ്ഡപങ്ങള്‍ എന്നിവയൊക്കെയുണ്ടായിരുന്നു.
മനുഷ്യന് വൃക്ഷങ്ങളേയും സസ്യങ്ങളേയും തന്നെപ്പോലെ സ്നേഹിച്ചിരുന്നതിന് ഉദാഹരണമാണിത്. സീത ഇരുന്നത് ശിംശപാവൃക്ഷച്ചുവട്ടിലായിരുന്നു. നമ്മുടെ നാട്ടില്‍ ഇരുവില്‍ എന്നറിയപ്പെടുന്ന മരണമാണിത്. ബര്‍മ്മയില്‍നിന്നും കൊണ്ടുവന്നു നട്ടതായിരിക്കണം. അന്ന് ബര്‍മ്മയും ഭാരതത്തിന്റെ ഭാഗമായിരുന്നല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: