കോഴിക്കോട്: ക്രിസ്തുമസ്- പുതുവ ത്സരാഘോഷവേളകളില് അബ്കാരി, മയക്കുമരുന്ന് മേഖലകളില്‍ ഉണ്ടാകാനിട യുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പഴുതടച്ച നടപടികളുമായി എക്സൈസ് വിഭാഗം. വ്യാജമദ്യ മാഫിയകളുടെ പ്രവര്ത്ത നം വ്യാപകമാവാനും അന്യസംസ്ഥാന ങ്ങളില്‍ നിന്ന് സ്പിരിറ്റ്, ചാരായം, വിദേശ മദ്യം എന്നിവ വാഹനങ്ങള്‍ വഴിയും കാല്‍നടയായും കടത്തികൊണ്ടു വരുവാനും മറ്റുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടികള്‍.
ഇതിന്റെ ഭാഗമായി ജനുവരി അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന സ്പെഷ്യല്‍ ഡ്രൈവിന് തുടക്കമായി. 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്ന ജില്ലാതല എക്സൈസ് കണ്ട്രോള് റൂം കോഴിക്കോട് ഡിവിഷന് ഓഫീസില്‍ പ്രവര്‍ത്തിക്കും. അനധികൃത സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, ഉല്‍പ്പാദനം, വിപണനം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക വിഭാഗവും സജ്ജമായിട്ടുണ്ട്.
ജില്ലാ, നിയോജക മണ്ഡലം, താലൂക്ക്, പഞ്ചായത്ത് തല ജനകീയ കമ്മറ്റികള്‍ വിളിച്ചുചേര്‍ത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാഹന പരിശോധന പ്രത്യേകിച്ചും ശക്തമാക്കും. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പരിശോധന കാര്യക്ഷമമാക്കുകയും ഫലപ്രദമായ ബോധവല്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. അനധികൃത മദ്യനിര്‍മ്മാണം നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ്, ഫോറസ്റ്റ്, റവന്യൂ, സെയില്‍ടാക്സ് എന്നിവയുടെ സഹകരണത്തോടുകൂടി സംയുക്ത റെയിഡുകളും നടത്തും.
എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെ ക്ടറുടെയോ ഇന്‍സ്പെക്ടറുടെയോ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലായി മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മാഹിയുമായി ചേര്‍ന്ന് കിടക്കുന്നതും മദ്യം കടത്താന്‍ സാധ്യതയുള്ളതുമായ റോഡുകളില്‍ പട്രോളിംഗും വാഹനപരിശോധനയും കര്‍ശനമാക്കും.
മാഹിയില്‍ നിന്നും കടല്‍മാര്‍ഗം കൊണ്ടുവരുന്ന വിദേശമദ്യം കണ്ടെത്തുന്നതിനുവേണ്ടി ജില്ലയുടെ തീരപ്രദേശങ്ങളിലും റെയിഡുകള്‍ ശക്തമാക്കാനും പദ്ധതിയുണ്ട്.
കൂടാതെ മാഹി, പളളൂര്‍ പന്തയ്ക്കല്‍, കുഞ്ഞിപ്പളളി എന്നിവയുമായി ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനകള്‍ നടത്തും. ചെക്കുപോസ്റ്റുകളിലെ പരിശോധനയും കര്‍ശനമാക്കും.
മദ്യവില്പനശാലകളില് മിന്നല്‍ പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാം: ഫോണ്‍ നമ്പര്‍ മൊബൈല്‍ നം. ഡിവിഷണല്‍ എക്സൈസ് കണ്ട്രോള് റൂം 0495-2372927. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2372927, 944717 8063. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2375706, 9496002871. എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് 0495-2376762, 940 0069677. എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര 0496-2610410, 9400069679. എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര 0496-2515082, 9400069680. എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് 0495-2422200, 9400069683. എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് 0495-2722991, 9400069682. എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം 0495-2802766, 940 0069684. എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി 0495-2224430, 9400069685. എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ 0495-226 3666,9400069686. എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി 0496-26244101, 9400069687. എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി 0496-2641830, 9400069688. എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര 0496-2516715, 9400069689. എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം 0496-2556100, 9400069690. എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ 0496-2504050, 9400069692 എന്നി നമ്പറുകളില്‍ വിവരങ്ങള്‍ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: