കോട്ടയം: വിശ്വകര്മ്മമഹാസംഗമം ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് വിശ്വകര്‍മ്മ മഹാസഖ്യം ചെയര്മാന് ഡോ. പി.എന്‍ ശങ്കരന് അറിയിച്ചു.
നാല്പ്പത്തിയഞ്ച്ലക്ഷം വിശ്വകര്‍മ്മജരുടെ ജീവല്‍ പ്രശ്നങ്ങളോട് ഇടത്-വലത് മുന്നണികള്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. അധികാരകേന്ദ്രങ്ങളില്‍ വിശ്വകര്മ്മസമൂഹത്തിന് പ്രാധിനിത്യമില്ല. ഈ സാഹചര്യത്തില്‍ രാഷ്ട്രീയശക്തിയാകുകയെന്ന ലക്ഷ്യത്തോടെയാണ് വിശ്വകര്‍മ്മ മഹാസംഗമം സംഘടിപ്പിക്കുന്നത്. അഖിലകേരള വിശ്വകര്മ്മമഹാസഭ, കേരള വിശ്വകര്‍മ്മസഭ, തമിഴ് വിശ്വകര്‍മ്മസമൂഹം, അഖിലഭാരതീയ വിശ്വകര്മ്മമഹാസഭ, വിശ്വബ്രാഹ്മണ സൊസൈറ്റി, വിശ്വബ്രാഹ്മണ ഏകോപന സമിതി, പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി, വിശ്വകര്‍മ്മ ഐക്യവേദി, വിശ്വകര്മ്മവിദ്യാപീഠം മാവേലിക്കര, വിശ്വകര്‍മ്മ സൗഹൃദവേദി, വിശ്വകര്മ്മചാരിറ്റബിള് സൊസൈറ്റി, കേരള വിശ്വകര്‍മ്മ ഫെഡറേഷന്, വിശ്വകര്‍മ്മ ഏകോപനസമിതി, വിശ്വകര്‍മ്മ നവോത്ഥാന മൂവ്മെന്റ്, അഹം വിശ്വകര്‍മ്മ, വിശ്വദേവന്‍ മാഗസിന് എന്നീ സംഘടനകളാണ് സഖ്യത്തില്‍ ചേര്‍ന്നിട്ടുള്ളത്. വിശ്വകര്‍മ്മ മഹാസഖ്യത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതാണെന്നും ഡോ. പി.എന്‍ ശങ്കരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: