തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന പരിപാടികള്‍ ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ നടക്കും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, അണ്ണാ ഹസാരെ, കേന്ദ്ര ടൂറിസം മന്തി മഹേഷ് ശര്‍മ്മ, ശ്രീലങ്കന്‍ മന്ത്രി മനോഗണേശന്‍, മേഘാലയ ഗവര്‍ണര്‍ വി ഷണ്മുഖാനന്ദന് ,കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായിരിക്കും.
ഗവര്‍ണര്‍ പി. സദാശിവം, ധര്‍മ്മസ്ഥലയിലെ ആത്മീയാചാര്യന് ഡോ. വീരേന്ദ്ര ഹെഗ്ഡേ, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി,കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും ഉദ്ഘാടന സമ്മേളനത്തിലും തീര്‍ത്ഥാടക സമ്മേളനത്തിലും പങ്കെടുക്കും
ശ്രീനാരായണ ഗുരുദേവന് നിഷ്കര്‍ഷിച്ച തീര്‍ത്ഥാടന വിഷയങ്ങളില്‍ നിന്ന് അണുവിട മാറാതെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
30ന് രാവിലെ 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തും. 9.30ന് തീര്‍ത്ഥാടനം സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി മുഖ്യാതിഥിയായിരിക്കും. സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, മന്ത്രി കെ. ബാബു, എം.എ. യൂസഫ് അലി, സുധീര്‍ കുമാര്‍ ഷെട്ടി, ജോസ് കെ. മാണി എം.പി, ഗോകുലം ഗോപാലന് എന്നിവര്‍ പ്രസംഗിക്കും. വിദ്യാഭ്യാസ സെമിനാറില്‍ ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ബി. അശോക്, സാറാജോസഫ് എന്നിവര്‍ സംസാരിക്കും.
ഒരു മണിക്ക് ആരോഗ്യശുചിത്വസമ്മേളനം ശ്രീലങ്കന്‍ മന്ത്രി മനോ ഗണേശന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡോ. കെ. ഇളങ്കോവന് തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 3ന് കാര്ഷികകൈത്തൊഴില് സമ്മേളനം കേന്ദ്ര മന്ത്രി ഡോ. മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ബിനോയ് വിശ്വം, മോന്‍സ് ജോസഫ്, ഡോ. ജി. രാജേന്ദ്രന്, വൈ.എ. റഹീം തുടങ്ങിയവര്‍ സംസാരിക്കും.
ധര്‍മ്മസ്ഥലയിലെ ആത്മീയാചാര്യന് ഡോ. വീരേന്ദ്ര ഹെഗ്ഡേയുടെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 5ന് ആത്മീയ സമ്മേളനം മേഘാലയ ഗവര്‍ണര്‍ വി. ഷണ്മുഖനാഥന് ഉദ്ഘാടനം ചെയ്യും. ലാമ ഡോബോം തുല്ക്കു, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ഡോ. ഹുസൈന് മടവൂര്‍, സ്വാമി നന്ദാത്മജാനന്ദ, സ്വാമി സച്ചിദാനന്ദ എന്നിവര്‍ സംസാരിക്കും.
31ന് വെളുപ്പിന് 5.30ന് തീര്‍ത്ഥാടക ഘോഷയാത്ര ആരംഭിക്കും. 11ന് തീര്‍ത്ഥാടക മഹാസമ്മേളനം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം അദ്ധ്യക്ഷത വഹിക്കും, സ്വാമി പ്രകാശാനന്ദ തീര്‍ത്ഥാടന സന്ദേശം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശിഷ്ടാതിഥിയും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് മുഖ്യാതിഥിയുമാവും. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ. ബാബു, ഗോവയിലെ മന്ത്രി രാമകൃഷ്ണ എം. ദൗളികര്, എം.പിമാരായ ഡോ. എ. സമ്പത്ത്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് ഒന്നിന് വ്യാവസായിക സമ്മേളനം കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ആസാദ് മൂപ്പന് മുഖ്യാതിഥിയായിരിക്കും. ജ്യോതി ലബോറട്ടറീസ് എം.ഡി രാമചന്ദ്രന്, ഗുഡനൈറ്റ് മോഹന്‍, ഡോ. എ.വി. അനൂപ് (മെഡിമിക്സ്) തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 4ന് ശാസ്ത്രസാങ്കേതിക സമ്മേളനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. നമ്പി നാരായണന്, വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. കെ. ശിവന് എന്നിവര്‍ സംസാരിക്കും.
ജനുവരി ഒന്നിന് രാവിലെ 9ന് ലഹരി വിരുദ്ധ സമ്മേളനം അന്നാ ഹസാരെ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എന്‍. ശക്തന് അദ്ധ്യക്ഷത വഹിക്കും. വി.ടി. ശശീന്ദ്രന്, അമയന്നൂര്‍ ഗോപി, ഇ.എം. സോമനാഥന്, സജീവ്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒരുമണിക്ക് സാഹിത്യസമ്മേളനം’ സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വി. മധുസൂദനന് നായര്‍ അദ്ധ്യക്ഷത വഹിക്കും. ഏഴാച്ചേരി രാമചന്ദ്രന്, അശോകന് ചരുവില്‍, മഞ്ചു വെള്ളായണി, മുരുകന് കാട്ടാക്കട, ജി. പ്രിയദര്ശന്, ഡോ. തേവന്നൂര്‍ മണിരാജ്, മങ്ങാട് ബാലചന്ദ്രന് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എം.പി, പി. രാജീവ്, ഡോ. ഗോകുലം ഗോപകുമാര്‍, എം. ലിജു തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: