ശബരിമല: പുണ്യം പൂങ്കാവനം പദ്ധതിയുടെ അവലേകന യോഗം സന്നിധാനം ഗസ്റ്റ് ഹൗസ്സില്‍ നടന്നു. ഇതുവരെയുള്ള പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും സന്നിധാനത്തെ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിലും തീര്‍ത്ഥാടകരില്‍ അവബോധം ഉണ്ടാക്കുന്നതിലും പദ്ധതിക്കായെന്നും വിലയിരുത്തി.
പുണ്യം പൂങ്കാവനം പദ്ധതിയെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്രപദ്ധതിയായ സ്വച്ഛ്ഭാരതിന്റെ ഒരു സംഘം സന്നിധാനത്ത് ഉടന്‍ എത്തുമെന്ന് പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ ഇന്റലിജന്‍സ് ഡിഐജി പി. വിജയന് പറഞ്ഞു. എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്, ആര്‍എഎഫ് ഡെപ്യൂട്ടി കമാന്ഡന്റ്മധു.ജി.നായര്‍, ഡിവൈഎസ്പി ഷാജി സുഗുണന്, പോലീസ് എഎസ്ഒ സുദര്ശന്, കോര്‍ഡിനേറ്റര്‍ രാംദാസ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സോമനാഥന് നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: