ഗുരുവായൂര്‍: പ്രമുഖ വ്യവസായി റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി.
രാവിലെ പത്തോടെ പന്തീരടിപൂജ നടതുറന്ന സമയത്തായിരുന്നു ദര്‍ശനം. ഗുരുവായൂരപ്പനെ തൊഴുത് സോപാനത്തില്‍ കാണിക്ക സമര്‍പ്പിച്ചു. ശ്രീലകത്ത് നെയ്വിളക്ക് വഴിപാട് നടത്തി ഉപദേവന്മാരേയും തൊഴുതാണ് മടങ്ങിയത്. മേല്‍ശാന്തി കാവപ്രമാറത്ത് നാരായണന് നമ്പൂതിരി, മുകേഷ് അംബാനിക്ക് പ്രസാദം നല്കി. ബന്ധുക്കളായ വിദാദാനി, വിജല് എന്നിവരും അംബാനിക്കൊപ്പമുണ്ടായിരുന്നു.
അരിയന്നൂരില്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയശേഷമാണ് ദര്‍ശനം നടത്തിയത്. ശ്രീവത്സത്തിലെത്തിയ മുകേഷ് അംബാനിയെ ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ.ശാന്തകുമാരി, അഡ്മിനിസ്ട്രേറ്ററുടെ ചുമതലയുള്ള എഡിഎം സി. കെ. അനന്തകൃഷ്ണന്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ എസിപി ആര്. ജയചന്ദ്രന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രം ഡി. എ. രാജഗോപാല്‍, മാനേജര്‍മാരായ ആര്. പരമേശ്വരന്, സി. ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: