ഹോം » പൊതുവാര്‍ത്ത » 

കലാനാഥന്റെ വീടിന് നേരെ ആക്രമണം

July 3, 2011

പരപ്പനങ്ങാടി: യുക്തിവാദിസംഘം നേതാവ് യു.കലാനാഥന്റെ വീടിനു നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം ആളുകള്‍ കലാനാഥന്റെ വള്ളിക്കുന്നിലുള്ള വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്തത്.

ആക്രമണത്തിനു പിന്നിലാരാണെന്ന് വ്യക്തമല്ല. പോലീസെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ശ്രീപദ്നമാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത നിധി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്ന് കലാനാഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെ പ്രചോദനമെന്ന് പോലീസ് സംശയിക്കുന്നു.

ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കലാനാഥന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ ഇന്റിക്കേറ്ററും അക്രമികള്‍ തകര്‍ത്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു ആക്രമണം.

Related News from Archive
Editor's Pick