കൊച്ചി: എറണാകുളം ഗ്രാമജന സമൂഹത്തില്‍ നടന്നുവന്ന അതിരുദ്ര മഹായജ്ഞവേദിയില്‍ മുഖ്യയജ്ഞാചാര്യന്‍ ഡോ.കെ.വി. ശേഷാദ്രിനാഥ ശാസ്ത്രികള്‍ കൊടിയിറക്കി. ഇതോടനുബന്ധിച്ച് ഇന്നലെ രാവിലെ 5 മണി മുതല്‍ മഹാന്യാസ പൂര്വകശ്രീരുദ്രജപം, പൂര്‍ണാഭിഷേകം, ശ്രീരുദ്രഹോമം, ത്രിശതി അര്‍ച്ചന, വസോര്‍ദ്ധാര, ശിവ-പാര്‍വതി സങ്കല്‍പ്പത്തില്‍ യജ്ഞാചാര്യനായ മട്ടാഞ്ചേരി വെങ്കിട്ട രാമശ്രൗതികള്-രാജി എന്നിവര്‍ക്ക് ദമ്പതി പൂജയും.
കാമധേനുവിനെ സങ്കല്‍പ്പിച്ചുകൊണ്ട് പെരുമ്പാവൂര്‍ മഹാദേവശര്മക്ക് പ്രത്യക്ഷ ഗോദാനവും നടന്നു. തുടര്‍ന്ന് മഹാപൂര്ണാഹൂതി, കലശാഭിഷേകം, കുംഭാഭിഷേകം, മഹാദീപാരാധന, മഹദ് ആശീര്‍വാദം, ദാനധര്‍മ്മാധികള്‍, ഉപചാരം, മഹാമംഗളാരതി, സമാരാധന എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരം മണ്ഡലപൂജ സമാപനവും ഭജനയും നടന്നു.
അതിരുദ്ര ചടങ്ങുകള്‍ക്ക് സമൂഹം പ്രസിഡന്റ് ജി. രഘുരാമന്, സെക്രട്ടറി ടി.കെ. നാരായണ സ്വാമി, ഖജാന്‍ജി എം. ഗോപാലകൃഷ്ണന്, ടി.പി. ശിവരാമകൃഷ്ണന്, പി.എന്‍. രാമകൃഷ്ണന്, പി.കെ. രാമചന്ദ്രന്, എ.ആര്. കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ഭാരതത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നുമായി 300 ഓളം ഋത്വിക്കുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: