ഹോം » ലോകം » 

ഭീഷണി മുഴക്കാതെ ഗദ്ദാഫി രാജിക്ക് തയാറാകണം – ഹിലരി ക്ലിന്റണ്‍

July 3, 2011

വാഷിങ്ടണ്‍: യൂറോപ്പിനു നേരെ ഭീഷണി മുഴക്കുന്നതിനു പകരം രാജിവച്ചൊഴിയുകയാണു ലിബിയ പ്രസിഡന്റ്‌ മുഅമ്മര്‍ ഗദ്ദാഫി ചെയ്യേണ്ടതെന്നു യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ജന താത്പര്യം മാനിച്ച്‌ അധികാരമൊഴിഞ്ഞു ലിബിയയെ ജനാധിപത്യ രാഷ്ട്രമാക്കാന്‍ ഗദ്ദാഫി ശ്രമിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

സ്പെയിന്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു ഹിലരി. ലിബിയയ്ക്കു മേലുള്ള വ്യോമാക്രമണം നാറ്റോ അവസാനിപ്പിച്ചില്ലെങ്കില്‍ യൂറോപ്പിനെ ആക്രമിക്കുമെന്നാണു ഗദ്ദാഫി ഭീഷണി മുഴക്കിയത്‌. ഇതിനിടെ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്തു ശക്തി പ്രാപിക്കുകയാണ്.

ജനാധിപത്യത്തിലേക്കു മാറാന്‍ സിറിയന്‍ ഭരണകൂടം തയാറാകണമെന്നും ഹിലരി ക്ലിന്‍റണ്‍ ആവശ്യപ്പെട്ടു.‍. സമാധാനം പുനസ്ഥാപിക്കാനുള്ള സിറിയന്‍ ഭരണകൂടത്തിന്റെ സമയം കഴിയുകയാണ്. സമാധാനപരമായ സമരങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രക്രിയ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick