കൊച്ചി: കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 14-ാമത് വാര്‍ത്താചിത്ര പ്രദര്‍ശനം പോര്‍ട്ട്ഫോളിയോ-2016 നു തുടക്കം. ടിഡിഎം ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ മന്ത്രി കെ. ബാബു എക്സിബിഷന് ഉദ്ഘാടനം ചെയ്തു. ഫോട്ടോ ജേണലിസ്റ്റ് ഫോറം കണ്‍വീനര്‍ വി.എന്‍. കൃഷ്ണപ്രകാശ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച തിരുവനന്തപുരം കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ റാമിനു എക്സിബിഷന് സമര്‍പ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൊച്ചി മേയര്‍ സൗമിനി ജെയിന്, ഡെപ്യൂട്ടി മേയര്‍ ടി. ജെ. വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മിണി, എംഎല്‍എമാരായ ലൂഡി ലൂയിസ്, ഹൈബി ഈഡന്, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്, സി. ജി. രാജഗോപാല്‍, ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം ജനറല്‍ കണ്‍വീനര്‍മാരായ ശ്രീജിത്ത് ശ്രീധര്‍, വി. ശിവറാം, ടി. ഒ. ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമി ഫോട്ടോഗ്രാഫറായിരുന്ന സി. കെ. ജയകൃഷ്ണന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് മാധ്യമം മലപ്പുറം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കറിനു നല്കി. 10001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങിയ അവാര്‍ഡ് കെ. ബാബു മുസ്തഫയ്ക്കു നല്കി. മാതൃഭൂമി സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫര്‍ വി. എസ്. ഷൈന്‍, ചീഫ് ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണന് എന്നിവര്‍ പ്രത്യേക പരാമാര്ശത്തിനും അര്‍ഹരായി.
2015ല്‍ മാധ്യമ അവാര്‍ഡ് നേടിയ മലയാള മനോരമ കോണ്‍ട്രിബ്യൂട്ടിങ് ഫോട്ടോഗ്രാഫര്‍ സി. വി. യേശുദാസ്, മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ജോസ്കുട്ടി പനയ്ക്കല്‍, മാധ്യമം ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളി, കേരള കൗമുദി ഫോട്ടോഗ്രഫര്മാരായ എന്‍.ആര്. സുധര്‍മദാസ്, ആര്. ജയവിഷ്ണു, ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കൊച്ചിയിലെ 47 ഫോട്ടോഗ്രാഫര്‍മാരുടെ 100ല്‍പ്പരം വാര്‍ത്താചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പ്രദര്‍ശനം ജനുവരി ഒന്നിനു അവസാനിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: