ഹോം » പൊതുവാര്‍ത്ത » 

കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല – ഉത്രാടം തിരുനാള്‍

July 3, 2011

തിരുവനന്തപുരം: ശ്രീ പദ്നാമ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. എല്ലാം നോക്കി കാണുകയാണ്. എല്ലാം കഴിയുന്നതുവരെ അഭിപ്രായം പറയാന്‍ പാടില്ല. അതാണു ന്യായവും നീതിയുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി പ്രകാരം നടക്കുന്ന കണക്കെടുപ്പാണിത്‌. അത്‌ നോക്കിക്കാണുക മാത്രമാണ്‌ ചെയ്യുന്നത്‌ – ഉത്രാടം തിരുനാള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്‌ മിണ്ടില്ലെന്ന്‌ ആംഗ്യഭാഷയിലൂടെയുള്ള മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌.

അതിനിടെ ക്ഷേത്രത്തിലെ നിധിയുടെ മൂല്യം 90,000 കോടി രൂപ കവിഞ്ഞതോടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്ന്‌ വൈകിട്ട്‌ നടക്കുന്ന യോഗത്തില്‍ ദേവസ്വം മന്ത്രിയും ഡി.ജി.പിയും മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

Related News from Archive
Editor's Pick