ശിവബീജം അഞ്ജനയുടെ ഗര്‍ഭത്തില്‍ വളരുന്നതായി ബാലി അറിഞ്ഞു. ആ കുഞ്ഞ് ജനിക്കുമ്പോള്‍ എല്ലാവര്ക്കും അജയ്യനായിരിക്കും എന്ന് ബാലി ഭയന്നു. അപ്പോഴേക്കും നാരദമഹര്‍ഷി അവിടെയെത്തി. അഞ്ജന പ്രസവിച്ചാല്‍ ആ കുഞ്ഞ് വളര്‍ന്ന് ബാലിയെ കൊന്ന് കിഷ്കിന്ധ കൈവശമാക്കും എന്ന് നാരദന് തട്ടിവിട്ടു.
ഗര്‍ഭസ്ഥശിശുവിനെ കൊല്ലാന്‍ ഒരുവഴിയും പറഞ്ഞുകൊടുത്തു. പഞ്ചലോഹം ഉരുക്കി ദ്രവരൂപത്തിലാക്കി വിശ്വസ്തരായ വാനരസ്ത്രീകളെ വിട്ട് അഞ്ജനയുടെ ഗര്‍ഭത്തില്‍ കടത്തിവിടണം. ശിശുവിന്റെ ഭാവി രക്ഷയ്ക്കാണെന്ന് പറഞ്ഞാല്‍ അഞ്ജന സമ്മതിക്കും. ഉരുക്കിയ പഞ്ചലോഹം ഗര്‍ഭത്തെ നശിപ്പിക്കും.
നാരദന്റെ അഭിപ്രായമനുസരിച്ച് ബാലി പഞ്ചലോഹം ഉരുക്കി അഞ്ജനാഗര്ഭത്തില് കടത്തിവിട്ടു. അഗ്നിയെപ്പോലും ദഹിപ്പിക്കാന്‍ കഴിവുള്ള ശിവരേതസ്സിനെ നശിപ്പിക്കാന്‍ ഒരുമാരണത്തിനും കഴിയില്ലല്ലോ. അത് ഉള്ളില്‍ചെന്ന് കുഞ്ഞിന്റെ ശരീരം പഞ്ചലോഹത്തിനു തുല്യം കാഠിന്യമുള്ളതായിത്തീര്ന്നു. കൂടാതെ ഈ പഞ്ചലോഹം ശക്തി നല്കുന്ന രണ്ടു കര്‍ണാഭരണങ്ങളായി മാറി. ഹനുമാന്റെ കുണ്ഡലങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: