മാനന്തവാടി : ആദിവാസി യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പയ്യമ്പള്ളി പടമല മുള്ളന്തറ കോളനിയിലെ അനില്‍കുമാറാണ് പരാതിക്കാരന്. അനില്‍കുമാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഡിസംബര്‍ 25നാണ് നാലംഗ സംഘം അനില്‍കുമാറിനെ മര്‍ദ്ദിച്ചത്. പടമല കടയ്ക്കുസമീപത്ത് വെച്ച് രാത്രി ഒന്‍പതരയോടെയാണ് മര്‍ദ്ദനമേറ്റത്. അനിലിന്റെ മൊബൈല്‍ഫോണ്‍ അക്രമികള്‍ തകര്‍ത്തു.
26 ന് പോലീസ് ജില്ലാ ആശുപത്രിയിലെത്തി അനില്കുമാറില്നിന്നും മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാളിതുവരെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മുതിര്‍ന്നിട്ടില്ലെന്നാണ് അനില്‍കുമാറിന്റെയും കുടുംബത്തിന്റെയും പരാതി.
എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നടപടി എടുത്തുവരികയാണെന്നും മാനന്തവാടി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: