കോട്ടയം: ജില്ലാ മൗണ്ടനീയറിംഗ് അസ്സോസിയേഷന് കുറവിലങ്ങാട് ദേവമാതാ അഡ്വഞ്ചര്‍ സ്പോര്‍ട്സ് സെന്ററിലും വെമ്പള്ളി ഇറിഗേഷന്‍ പ്രോജക്ടിലുമായി സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ മൗണ്ടനീയറിംഗ് പരിശീലനക്യാമ്പിന്റെയും ജില്ലാ ചാമ്പ്യന്‍ഷിപ്പിന്റെയും ഉദ്ഘാടനം കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന് ഉദ്ഘാടനം ചെയ്തു. ദേവമാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് മാത്യു, കേരള മൗണ്ടനീയറിംഗ് അസ്സോസിയേഷന് സെക്രട്ടറി അജിത് ലാല്‍ ബി.വി., കോട്ടയം ജില്ലാ മൗണ്ടനീയറിംഗ് അസ്സോസിയേഷന് ട്രഷറര്‍ പ്രൊഫ. സുനില്‍ തോമസ്, ബൈജു ജേക്കബ്, സെന്‍ എബ്രാഹം, പ്രസീദ മാത്യു, ജൂലി ജോസഫ് എന്നിവര്‍ സംസാരിച്ചു.
കോട്ടയം ജില്ലാ മൗണ്ടനീയറിംഗ് അസ്സോസിയേഷന് സെക്രട്ടറി ലഫ്. സതീശ് തോമസ് സ്വാഗതവും ജില്ലാ മൗണ്ടനീയറിംഗ് അസ്സോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ്ടോമി സേവ്യര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: