കൊച്ചി: വല്ലാര്‍പാടത്ത് ഒരു കണ്ടെയ്നര്‍ നിറയെ വിദേശ സിഗരറ്റ് പിടികൂടി. പത്ത് കോടിയോളം രൂപ വിലമതിക്കുന്ന സിഗരറ്റാണ് പിടികൂടിയിരിക്കുന്നത്. ഡിആര്‍ഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് സിഗരറ്റ് പിടികൂടിയത്.
ദുബൈ ജബറലി പോര്‍ട്ടില്‍ നിന്നും ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി കൊച്ചിയിലെത്തിയ കണ്ടെയ്നര്‍ പരിശോധിച്ചപ്പോഴാണ് സിഗരറ്റ് കണ്ടെത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: