പാപമേവാശ്രയേദസ്മാന്‍
ഹതൈ്വതാ നാതതായി നഃ
(ഈ ഭീഷ്മാദികളായ ആതതായികളെ വധിച്ചാല്‍ ഞങ്ങള്‍ക്കു പാപമേ ഉണ്ടാവുകയുള്ളൂ.) എന്ന് അര്ജുനന് വ്യാഖ്യാനിക്കുന്നു.
വധം പാപഫലം ഉണ്ടാക്കുന്നു
ഒരു ജീവാത്മാവിന് മനുഷ്യശരീരം കിട്ടുമ്പോള്‍, അതുപയോഗിച്ച് സത്കര്‍മമോ, ദുഷ്കര്മമോ ചെയ്ത പുണ്യമോ പാപമോ നേടാനുള്ള അവസരം കിട്ടുകയാണ് ചെയ്യുന്നത്. ഒരാള്‍, തന്റെ ഇഷ്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് തെറ്റായി ധരിച്ച് മറ്റൊരു വ്യക്തിയെ വധിക്കുമ്പോള്‍, ആ വധം ഞാനൊഴിച്ച് മറ്റെല്ലാവര്‍ക്കും ദോഷകരമാകയാല്‍ പാപമായിത്തീരുന്നു. ആ വ്യക്തിക്കു നല്ല കര്‍മം ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
വധശിക്ഷ പുണ്യഫലം ഉണ്ടാക്കുന്നു
വധം തലമുറയെ പാപകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തിയെ വധശിക്ഷയ്ക്ക് വിധേയനാക്കുമ്പോള്‍, ആ വ്യക്തിക്കു ഇതുവരെ ചെയ്ത പാപത്തിന് ചെറിയ തോതില്‍ പരിഹാരം ഉണ്ടാവുന്നു. കൂടാതെ ഇനിമേലില്‍ കുറ്റകൃത്യം ചെയ്തു പാപം വര്‍ധിപ്പിക്കാനുള്ള സൗകര്യം ഇല്ലാതാക്കുകയും ചെയ്യുന്നു. അങ്ങനെ വധശിക്ഷ ആ വ്യക്തിക്കു അനുഗ്രഹമായി മാറുന്നതിനാല്‍ പുണ്യഫലം ഉളവാക്കുന്നു.
അവസാനിച്ചു
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: