ഹോം » പൊതുവാര്‍ത്ത » 

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടത് – വെള്ളാപ്പള്ളി

July 3, 2011

ആലപ്പുഴ: പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ ഹിന്ദുക്കള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന് എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വത്ത്‌ സര്‍ക്കാരിലേക്ക്‌ മുതല്‍കൂട്ടിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്ഷേത്രത്തിലെ നിധികള്‍ രാജ്യനന്മയ്ക്കല്ല ഉപയോഗിക്കേണ്ടതെന്ന്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ക്ഷേത്രസ്വത്ത്‌ ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത്‌ എവിടെനിന്ന്‌ എടുത്തുവോ, അവിടെത്തന്നെ സൂക്ഷിക്കണം.

പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ ഹിന്ദുകള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. അത്‌ എന്തു ചെയ്യണമെന്ന്‌ മഹാരാജാവിന്റെ സാന്നിദ്ധ്യത്തില്‍ ഹിന്ദുക്കള്‍ യോഗം ചേര്‍ന്ന്‌ ആലോചിക്കണം. ഹിന്ദുക്കളുടെ സ്വത്ത്‌ എങ്ങനെ വിനിയോഗിക്കണമെന്ന്‌ ഹിന്ദുക്കള്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related News from Archive
Editor's Pick