അച്ഛന് കൊടുത്തൊരു മാല ബാലിക്കുമുണ്ടച്യുതന് നല്കിയ മാല സുഗ്രീവനും എന്ന് എഴുത്തച്ഛന് പറയുന്നു. ബാലിക്കു കിട്ടിയ മാലയുടെ വിശേഷം മുമ്പു സൂചിപ്പിച്ചു. വിശ്വകര്‍മ്മാവു നിര്‍മ്മിച്ച് കശ്യപനു കൊടുത്തതാണ് ഈ മാല. കശ്യപന് അത് ഇന്ദ്രനു സമ്മാനിച്ചു. ആ മാല ധരിച്ചാല്‍ എതിരിടാന്‍ വരുന്നയാളിന്റെ ബലത്തില്‍ പകുതി മാല ധരിച്ചിരിക്കുന്നയാളിനുകിട്ടും. ബാലി ഈ മാലയണിഞ്ഞിരിക്കും. അതുകൊണ്ടാണ് ശ്രീരാമന് ബാലിയോട് നേര്‍ക്കുനേര്‍നിന്ന് യുദ്ധം ചെയ്യാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: