ഹോം » പൊതുവാര്‍ത്ത » 

ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാരിന് അവകാശമില്ല – മുരളീധരന്‍

July 3, 2011

കോഴിക്കോട്‌: ക്ഷേത്രം വക സ്വത്തുക്കളില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒരധികാരവുമില്ലെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൈതൃക സ്വത്തുക്കളുടെ കണക്കെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അതില്‍ നിന്ന്‌ ഒരു പൈസ പോലും എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. സ്വത്തു ക്രയവിക്രയം ചെയ്യാന്‍ സര്‍ക്കാര്‍ മുതിര്‍ന്നാല്‍ എതിര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം എന്തു ചെയ്യണമെന്നതു സംബന്ധിച്ച് അഭിപ്രായം സമന്വയം വേണമെന്നു മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. തത്കാലം നിധി എണ്ണിത്തിട്ടപ്പെടുത്തി നിലവറകളില്‍ തന്നെ സൂക്ഷിക്കണം.

സ്വത്ത് എന്തു ചെയ്യണമെന്നതു സംബന്ധിച്ചു ദേവസ്വം നിയമം പരിശോധിച്ചു സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇതിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. നിയമവശങ്ങള്‍ പരിശോധിച്ചു തീരുമാനമെടുക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick