അര്ജ്ജുനന് തന്റെ സംശയങ്ങള്‍ സുഹൃത്തായ കൃഷ്ണന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഞാനെങ്ങനെ വന്ദനീയരായ ഭീഷ്മദ്രോണാദികളുടെ ശരീരത്തില്‍ ശരങ്ങള്‍ എയ്ത് വീഴ്ത്തും? മഹാശയന്മാരായ ഗുരുജനങ്ങളെ വധിക്കാതിരുന്നാല്‍ ഭിക്ഷയെടുത്ത് ജീവിക്കേണ്ടിവന്നാലും അതല്ലേ ശ്രേയസ്സ്?
ഗുരുജനങ്ങളെ വധിച്ചാല്‍ രാജ്യഭാരം നേടി ഭൗതിക സുഖഭോഗങ്ങള്‍ അനുഭവിക്കാം. ആ സുഖത്തില്‍ അവരുടെ ചോരയല്ലേ പുരണ്ടിരിക്കുക? ഏതാണ് നല്ലതെന്ന് എനിക്കു തീരുമാനിക്കാന്‍ കഴിയുന്നില്ല. കൃഷ്ണാ! നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു. യുദ്ധം ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ ശ്രേയസ്സ് എന്നു വിശദീകരിച്ചുതന്നാലും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: