കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ക്യാന്‍ക്യൂര്‍ ഫൗണ്ടേഷനു ഗാനഗന്ധര്വന് വീണ്ടും സഹായ ഹസ്തവുമായി എത്തി. ക്യാന്‍ക്യൂര്‍ വിഭാവനം ചെയ്യുന്ന അത്യാധുനിക കാന്‍സര്‍ സ്ക്രീനിംഗ് സെന്ററിനു വേണ്ടി 10 ലക്ഷം രൂപയാണ് കെ. ജെ യേശുദാസ് നല്‍കിയത്. കഴിഞ്ഞ നവംബറില്‍ ക്യാന്ക്യുറിനു വേണ്ടി രാഗസുധ എന്ന ശാസ്ത്രീയ സംഗീത സദസ്സ് യേശുദാസ് അവതരിപ്പിച്ചിരുന്നു. അന്നു ക്യാന്ക്യൂറിന്റെ ഓണററി മെംബര്‍ ആയ യേശുദാസ് ഇനിയും ഈ സംഘടനയ്ക്കു വേണ്ടി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്യാന്‍ക്യൂര്‍ പ്രസിഡന്റ് വിനു വര്‍ഗീസ് ചെക്ക് ഏറ്റു വാങ്ങി. യേശുദാസ് തന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തി വരുന്ന ‘ദിവ്യകാരുണ്യ ട്രസ്റ്റ്’ ആണു സംഭാവന നല്‍കിയത്.
യേശുദാസ് നല്കിയ മൊത്തം സംഭാവനയും ഈ സെന്ററിന്റെ നിര്‍മ്മാണത്തിനായി വിനിയോഗിക്കുമെന്ന് മാധവ് ചന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്തെ റീജീയണല്‍ കാന്‍സര്‍ സെന്ററുമായിചേര്‍ന്ന് കൊച്ചി കലൂരില്‍ ഇപ്പോഴുള്ള കാന്‍സര്‍ സ്ക്രീനിംഗ് സെന്ററിനു കൂടുതല്‍ ഉപയോഗപ്രദമായ ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ വിഭാഗവുമായി ചേര്‍ന്ന് കാന്‍സര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന പദ്ധതിക്ക് ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 നു തുടക്കം കുറിക്കും. ചടങ്ങില്‍ ഡോ. സി എം രാധാകൃഷ്ണന്, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.ക്യാന്‍ക്യൂര്‍ ഫൗണ്ടേഷനു യേശുദാസ് 10 ലക്ഷം രൂപ നല്കി
കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ക്യാന്‍ക്യൂര്‍ ഫൗണ്ടേഷനു ഗാനഗന്ധര്വന് വീണ്ടും സഹായ ഹസ്തവുമായി എത്തി. ക്യാന്‍ക്യൂര്‍ വിഭാവനം ചെയ്യുന്ന അത്യാധുനിക കാന്‍സര്‍ സ്ക്രീനിംഗ് സെന്ററിനു വേണ്ടി 10 ലക്ഷം രൂപയാണ് കെ. ജെ യേശുദാസ് നല്‍കിയത്. കഴിഞ്ഞ നവംബറില്‍ ക്യാന്ക്യുറിനു വേണ്ടി രാഗസുധ എന്ന ശാസ്ത്രീയ സംഗീത സദസ്സ് യേശുദാസ് അവതരിപ്പിച്ചിരുന്നു. അന്നു ക്യാന്ക്യൂറിന്റെ ഓണററി മെംബര്‍ ആയ യേശുദാസ് ഇനിയും ഈ സംഘടനയ്ക്കു വേണ്ടി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്യാന്‍ക്യൂര്‍ പ്രസിഡന്റ് വിനു വര്‍ഗീസ് ചെക്ക് ഏറ്റു വാങ്ങി. യേശുദാസ് തന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തി വരുന്ന ‘ദിവ്യകാരുണ്യ ട്രസ്റ്റ്’ ആണു സംഭാവന നല്‍കിയത്.
യേശുദാസ് നല്കിയ മൊത്തം സംഭാവനയും ഈ സെന്ററിന്റെ നിര്‍മ്മാണത്തിനായി വിനിയോഗിക്കുമെന്ന് മാധവ് ചന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്തെ റീജീയണല്‍ കാന്‍സര്‍ സെന്ററുമായിചേര്‍ന്ന് കൊച്ചി കലൂരില്‍ ഇപ്പോഴുള്ള കാന്‍സര്‍ സ്ക്രീനിംഗ് സെന്ററിനു കൂടുതല്‍ ഉപയോഗപ്രദമായ ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ വിഭാഗവുമായി ചേര്‍ന്ന് കാന്‍സര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന പദ്ധതിക്ക് ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 നു തുടക്കം കുറിക്കും. ചടങ്ങില്‍ ഡോ. സി എം രാധാകൃഷ്ണന്, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: