മട്ടാഞ്ചേരി: വാത്തുരുത്തി റെയില്‍വേ ഗേറ്റിന് സമീപം ഉണങ്ങിയ പുല്ലിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. തുറമുഖത്തെയും എറണാകുളത്തെയും അഗ്നിശമന സേനാ വാഹനങ്ങളെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്നിബാധയുണ്ടായ സ്ഥലത്തിന് സമീപമാണ് വിവിധതരം രാസവസ്തുക്കള്‍ ശേഖരിച്ച കൂറ്റന്‍ സംഭരണികളാണുള്ളത്.
കൂടാതെ പെട്രോള്‍ പമ്പുകള്‍ ജനവാസ കോളനി എന്നിവയും കണ്ടല്കാടുമുണ്ട്. എതിര് ദിശയില്‍ നാവികസേനാ വിമാനത്താവളവുമുണ്ട്. തീപിടുത്തം പടരാതിരിക്കാന്‍ നാട്ടുകാരും അഗ്നിശമന സേനയും വന്‍ പ്രയത്നമാണ് നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് ഇതിന് കിഴക്ക് മാറി യു.പി. പാലത്തിന് സമീപവും ഉണക്ക പുല്ലിന് തീപിടിച്ച് പരിഭ്രന്തി സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: