കോട്ടയം: കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്മാന് ടി.എസ്. ജോണ്‍ ബിജെപി നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, എന്‍.ഹരി എന്നിവരുമായി ചര്‍ച്ച നടത്തി.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കൂടികാഴ്ച നടത്തുന്നതിനെത്തുമെന്ന് ടി.എസ്. ജോണ്‍ അറിയിച്ചിരുന്നുവെങ്കിലും നിശ്ചിതസമയത്ത് അദ്ദേഹത്തിന് എത്തിചേരുവാന്‍ കഴിഞ്ഞില്ല. അതുമൂലം കുമ്മനം ആലപ്പുഴയ്ക്ക് യാത്രതിരിച്ചിരുന്നു. ടി.എസ്. ജോണ്‍ എത്തുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുവാന്‍ പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ബി. രാധാകൃഷ്ണമേനോനെയും ജില്ലാ പ്രസിഡന്റ് എന്‍. ഹരിയേയും സംസ്ഥാന പ്രസിഡന്റ് ചുമതലപ്പെടുത്തുകയായിരുന്നു. അനൗപചാരികമായ കൂടികാഴ്ചയായിരുന്നുവെന്നും വിമോചനയാത്രയ്ക്കുശേഷം വീണ്ടും ടി.എസ്. ജോണുമായി ചര്‍ച്ചകള്‍ നടക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: