മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ബോട്ടപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പരിക്കേറ്റ രണ്ടുപേര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്കി. ഫോര്‍ട്ട്കൊച്ചി തുരുത്തിയില്‍ ഇക്ബാല്‍, മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ് എന്നിവര്‍ക്കാണ് ഓരോ ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കിയത്. ഇരുവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഫോര്‍ട്ട്കൊച്ചി താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡൊമിനിക് പ്രസന്റേഷന് എംഎല്‍എയാണ് ഇരുവര്‍ക്കും തുക കൈമാറിയത്. കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്. നാസര്‍, കെ.ബി. അഷറഫ്, കെ.എസ്. സൈഫുദ്ധീന്‍, കെ.ബി. ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: