കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ സാമൂഹ്യവും സാമ്പത്തികവുമായ വശങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിന്മയ വിദ്യാപീഠം കോളേജ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിന് മുന്നോടിയായി കോളേജില്‍ മേക്ക് ഇന്‍ ഇന്ത്യ സന്ദേശം നല്കി. ചടങ്ങില്‍ മെന്റര്‍ ഗുരു പ്രൊഫഷണല്‍ സര്‍വീസസ് മെന്റര്‍ ഡയറക്ടര്‍ എസ്. ആര്. നായര്‍ മേക്ക് ഇന്‍ ഇന്ത്യ സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ ടി.ഇ. രാംകുമാര്‍ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യ സേവന മേഖലയില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും എന്നാല്‍ ചൈന, യെമെന്‍, ഇന്തോനേഷ്യ, അല്ജെരിയ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ കേവലം ഒരു മേഖലയില്‍ മാത്രം ശ്രദ്ധിക്കാതെ നിര്‍മാണ മേഖലയിലേക്ക് കൂടി ചുവട് വെയ്ക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഇത് വന്‍ കുതിച്ച്ചാട്ടം ഉണ്ടാക്കുമെന്ന് എസ്.ആര്. നായര്‍ ചൂണ്ടിക്കാട്ടി. ഇന്ന് അവന്യു സെന്റര്‍ ഹോട്ടലില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ‘മേക്ക് ഇന്‍ ഇന്ത്യ : വെല്ലുവിളികളും അവസരങ്ങളും’ എന്ന സെമിനാര്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം.ചന്ദ്രേശേഖര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: