സേലം:കന്യകുമാരി ബെംഗളൂരു ഐലന്റ് എക്സ്പ്രസ് പാളംതെറ്റി. തമിഴ്നാട് കര്‍ണ്ണാടക അതിര്‍ത്തിയിലെ നല്ലംപള്ളിയില്‍ പുലര്‍ച്ചെ നാലേകാലോടെ ആയിരുന്നു അപകടം.ആളപായം ഇല്ലെന്ന് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
എസ് എട്ടു മുതല്‍ എസ് 11 വരെയുള്ള നാലു ബോഗികളാണ് പാളം തെറ്റിയത്. ഉയരത്തിലുള്ള റെയില്‍വേ ട്രാക്കിനെ തൊട്ടു താഴെ കൂടി റോഡ് കടന്നുപോകുന്നുണ്ട്. എന്നാല്‍ പാളം തെറ്റിയ തീവണ്ടി താഴേക്ക് മറിയാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവായത്. സമീപപ്രദേശങ്ങളില്‍ ജനവാസമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുണ്ട്.
അതേസമയം അപകടത്തില്‍ 13 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുപ്പത്തൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചുപേര്‍ മലയാളികളാണെന്നാണ് വിവരം. ആരുടേയും നില നിലഗുരുതരമല്ല.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബംഗലുരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പല തീവണ്ടികളും വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: